Wednesday, 31 October 2012

ഗ്യാസ് ഇന്റെ ഉപയോഗം കുറച്ചു കൊണ്ടുള്ള പാചകം





ഓരോ ദിവസം ചെല്ലും തോറും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായി തീരുകയാണ്. ഇനി മുതല്‍ ഒരു ഗ്യാസ് കണക്ഷന്‍ ഉള്ള ആള്‍ക്ക് വര്‍ഷത്തില്‍ ഒന്‍പതു സി ലണ്ടാര്‍ മാത്രമേ കിട്ടുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ വളരെ സൂക്ഷിച്ചു ഉപയോഗിച്ചെങ്കില്‍ മാത്രമേ നമുക്ക് ഒരു വര്ഷം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കാന്‍ പറ്റുകയുള്ളു. അതിനു ഉപയോഗം കുറയ്ക്കുക എന്നത് മാത്രമാണ് പോം വഴി. എങ്ങനെയാണു ഉപയോഗം കുറച്ചു നല്ല രീതിയില്‍ പാചകം ചെയ്യാം എന്ന് നോക്കാം. 

1. മിക്ക ആളുകളും ഗ്യാസ് ഓണ്‍ ആക്കി വെച്ചതിനു ശേഷമാണു പത്രം എടുക്കാന്‍ തന്നെ പോകുന്നത്. അങ്ങനെ ചെയ്യാതെ പാചകത്തിന് വേണ്ട എല്ലാ സാധനങ്ങളും അടുപ്പിച്ചു വെച്ചതിനു ശേഷമേ അടുപ്പ് കത്തിച്ചു പാചകം തുടങ്ങാവു. അപ്പോള്‍ നമുക്ക് ഒരു പത്തു ശതമാനം ഗ്യാസ് ലഭിക്കാന്‍ സാധിക്കും. 

2. പാചകം എന്തും ആയിക്കൊള്ളട്ടെ അവിശ്യത്തിനു  മാത്രം വെള്ളം ഒഴിക്കുക. കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ പാചക സമയം നീണ്ടുപോകുകയും ഗ്യാസ് ഇന്റെ ഉപയോഗം കണ്ടമാനം കൂടിപോകാന്‍ ഇട വരൂ ത്തുന്നു.അതില്‍ കൂടി അറുപതു ശതമാനത്തോളം ഗ്യാസ് നഷ്ടപെടുന്നു കൂടാതെ നമ്മുടെ വിഭവത്തിലെ പോഷകാംശങ്ങള്‍ നഷ്ടപെടുകയും നമ്മുടെ കീശ കാലി ആകുകയും ചെയ്യും. 

3. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍ നല്ലവണ്ണം കഴുകിയതിനു ശേഷം ഉപയോഗിച്ചാല്‍ ഗ്യാസ് ലാഭിക്കുകയും ആരോഗ്യം സംരക്ഷിക്കുക്കയും ചെയ്യാം. പാത്രങ്ങള്‍ നല്ല വണ്ണം കഴുകിയിലെങ്കില്‍ അതില്‍ പറ്റിയിരിക്കുന്ന ലവണ അംശങ്ങള്‍ ചൂട് വിഭവങ്ങളിലേക്ക് എത്തുന്നതിനെ പത്തു ശതമാനം വരെ കുറക്കുന്നു.

4. വീട്ടിലുള്ള എല്ലാവരും ഒരുമിച്ചു ആഹാരം കഴിക്കാന്‍ ഇരുന്നാല്‍ പോക്കറ്റ്‌ ഇന്റെ ആരോഗ്യവും മാനസിക ആരോഗ്യവും കൂടും. കൂടാതെ വീണ്ടും വീണ്ടും ഭക്ഷണ സാധനങ്ങള്‍ ചൂടക്കുന്നത് ഒഴിവാക്കുകയും അതിലൂടെ ഗ്യാസ് ലാഭിക്കുകയും ചെയ്യാം. 

5. പാചകം വേഗത്തില്‍ ആക്കാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുക. സാധാരണ രീതിയെ അപേക്ഷിച്ച് കുക്കറില്‍ പാചകം ചെയ്താല്‍ ഇരുപതു ശതമാനം ഗ്യാസ് ലാഭിക്കാന്‍ സാധിക്കും. കുക്കറില്‍ സപ്പ രേടര്‍ ഉപയോഗിച്ചാല്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ വിഭവങ്ങള്‍ പാചകം ചെയ്യാന്‍ സാധിക്കും. അതുപോലെ ശരിയായ അളവില്‍ ഉള്ള കുക്കര്‍ ഉപയോഗിച്ചും ഇന്ധനം ലാഭിക്കാവുന്നതാണ്. 

6. ഗ്യാസ് അടുപ്പില്‍ പാചകം ചെയ്യുമ്പോള്‍ പാത്രം മൂടിവെക്കാന്‍ മറക്കരുത്. പാത്രം മൂടിവേച്ചാല്‍ പാചകം വളരെ വേഗം നടക്കുകയും ഗ്യാസ് ലാഭിക്കുകയും ചെയ്യാം. 

7. വിഭവങ്ങള്‍ തിളക്കാന്‍ തുടങ്ങുമ്പോള്‍ അടുപ്പിന്റെ തീ കുറച്ചു വെക്കുക. തീ കുറക്കതിരുന്നാല്‍ ഗ്യാസ് ഇന്റെ നഷ്ടം കൂടികൊണ്ടിരിക്കും. അങ്ങനെ കുറച്ചാല്‍ 25 ശതമാനം വരെ ഇന്ധനം ലാഭിക്കാം. 

8. കടലയും, പരിപ്പും തലേ ദിവസം വെള്ളത്തില്‍ കുതിര്‍ത്തു വെച്ചിട്ട് പിറ്റേ ദിവസം പാചകം ചെയ്താല്‍ ഇന്ധന ഉപയോഗം കുറക്കാന്‍ സാധിക്കും. നേരിട്ട് പാചകം ചെയ്യുന്നതിനേക്കാള്‍ ഇരുപതു ശതമാനം കുറവ് ഇന്ധനവും സമയവും മതി പാചകത്തിന്. 

9. ചുവടു പരന്ന പാത്രത്തില്‍ പാചകം ചെയ്താല്‍ ഇന്ധനം ലാഭിക്കാം. ചുവടു  വശം വ്യാസം കൂടിയ പാത്രം ഉപയോഗിച്ച് പാചകം ചെയ്താല്‍ തീ ജ്വാല പത്രത്തിന് വെളിയില്‍ വരുന്നത് തടയുകയും ചൂട് മുഴുവനായി പാത്രത്തിന്റെ അടിയില്‍ ലഭിക്കുക്കയും ചെയ്യും. ഇതിലൂടെ 15 ശതമാനം വരെ ഇന്ധനം ലാഭിക്കാം. 

10. പാചകത്തിന് ചെറിയ ബര്‍ണര്‍ ഉപയോഗിക്കുകയോ, വലിയ ബര്‍ണര്‍ സിം മോഡില്‍ ആക്കി ഉപയോഗിക്കുകയോ ചെയ്താല്‍ കൂടുതല്‍ സമയം എടുത്താലും പത്തു ശതമാനം വരെ ഇന്ധനം ലാഭിക്കുകയും ഗ്യാസ് ഇന്റെ അമിത ഉപയോഗം കുറക്കുകയും ചെയ്യാം. 


2 comments:

  1. ഗ്യാസിന്റെ ഉപയോഗം കൂടുതല്‍ പ്രയോജനകരമാക്കാന്‍ ഈ വിദ്യകള്‍ എല്ലാം സഹായിക്കും. നല്ല ടിപ്പുകള്‍. ഇതാ ഒപ്പം ഒന്ന് കൂടി.
    "കേരളവും തമിള്‍ നാടും കഴിഞ്ഞാല്‍ മറ്റെല്ലായിടത്തും മലയാളികള്‍ പുഴുക്കലരി വളരെ വിരളമായി മാത്രം ഉപയോഗിക്കുന്നു. പച്ചരി ഉപയോഗിക്കുന്നവര്‍ക്കായി ഇതാ ഒരു പൊടിക്കൈ ഒപ്പം ഗ്യാസിന്റെ പകുതി ഉപയോഗം ഇതുമൂലം ലാഭിക്കാം അരി പാകം ചെയ്യുന്നതിനു മുന്നേ ആവശ്യമായ അരി കുറഞ്ഞത്‌ ഒരു ഇരുപതു മിനിറ്റു (അര മണിക്കൂര്‍ എങ്കില്‍ ഏറ്റവും നന്ന്) പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ തന്നെ കുതിര്‍ക്കുക. പാചകം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അരി അതൊന്നിളക്കി ബര്‍ണര്‍ ഫുള്ളില്‍ വെക്കുക ഒന്ന് തിളക്കുന്നതോടെ നല്ലൊരു മൂടികൊണ്ട് പാത്രം മൂടി വെച്ച് സ്റ്റവ് ഓഫ്‌ ചെയ്യുക. ഒരു ഇരുപതു മിനിറ്റു അതിനെ അങ്ങനെ തന്നെ വിടുക.
    ഇരുപതു മിനിറ്റിനു ശേഷം അതു നല്ലവണ്ണം ഒന്നിളക്കി മൂടി വെച്ച ശേഷം വീണ്ടും അടുപ്പില്‍ വെച്ചു സിമ്മില്‍ ഇട്ടു ഒരു പത്തു മിനിറ്റു വീണ്ടും വേവിക്കുക, ബര്‍ണര്‍ ഉയര്‍ത്തി അടിയിലെ വെള്ളം വറ്റിയോ എന്നു പരിശോധിക്കുക ചോറു തയ്യാര്‍. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അരിയുടെയും വെള്ളത്തിന്റെയും അളവ് തന്നെ. 1:2 എന്ന അനുപാതത്തില്‍ വേണം എടുക്കാന്‍. ഇവിടെ പകുതിയില്‍ അധികം ഗ്യാസ് ലാഭിക്കാന്‍ കഴിയും.

    PS : ഇവിടെയുള്ള വേര്‍ഡ്‌ verification എടുത്തു കളക. കമന്റുകള്‍ എഴുതുന്നവര്‍ക്ക് അത് ഒരു പ്രശ്നം തന്നെ. വീണ്ടും കാണാം.

    ReplyDelete
    Replies
    1. മുകളില്‍ ഇരുപതു മിനിറ്റ് എന്നത് പത്തു മിനിറ്റ് എന്നു തിരുത്തി വായിക്കുക

      Delete