Friday, 26 October 2012

സ്വര്‍ണ ത്തിലെ എസ് ഐ പി നിക്ഷേപം ഇനി ഡി മാറ്റ്‌ അക്കൗണ്ട്‌ ഇല്ലാതേ യും





സ്വര്‍ണ നിക്ഷേപത്തിന്റെ സാധ്യതകളെ കുറിച്ച് ഇന്ത്യ യിലെ ആളുകളെ പഠിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ. സ്വര്‍ണത്തിന്റെ മൂല്യം എന്നും ഉയര്ന്നുകൊണ്ടേ ഇരിക്കുന്നു. നമ്മുടെ നിക്ഷേപത്തിന് സ്ഥിരത നല്‍കുന്നതടക്കം ഒട്ടനവധി നേട്ടങ്ങളാണ് ഈ മഞ്ഞ ലോഹത്തിലെ നിക്ഷേപതിനുള്ളത്. പനപെരുപ്പത്തെ ചെറുക്കാനുള്ള ഹെട്ജിംഗ് ഉപകരണ മായും ദീര്‍ഖ കാലം വരുമാനം നല്‍കുന്ന നിക്ഷേപ മാര്‍ഗം ആയും നമുക്ക് സ്വര്‍ണത്തെ ഉപയോഗിക്കാം. 
 

ഇന്ത്യന്‍ രൂപയിലെ സ്വര്‍ണവില കണക്കാക്കുക ആണെങ്കില്‍ 2012 ജൂലൈ വരെ ഉള്ള ഒരു ദശകത്തിനിടയില്‍ 18.69 ശതമാനം വളര്‍ച്ചയാണ് കോമ്പൌണ്ട് അടിസ്ഥാനത്തില്‍ കൈവരിക്കനയിട്ടുള്ളത്.   ഏതാണ്ട് ഓഹാരികളുടെതിനു സമാനമായ റിട്ടേണ്‍ തന്നെ ആണിത്. അമേരിക്കന്‍ ഡോളര്‍ നു എപ്പോഴെല്ലാം ഇടിവ് വന്നിട്ടുണ്ടോ അപ്പോഴെല്ലാം നിക്ഷേപകര്‍ ഒരു സുരക്ഷിത നിക്ഷേപ മാര്‍ഗമായി സ്വര്‍ണത്തെ കാണാന്‍ തുടങ്ങി. 
 

ഇങ്ങനെ ഒരു സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് ചിന്തിക്കാവുന്ന ഒരു രീതി ആണ് ഖട്ടം ഖട്ടമായി സ്ഥിരമായി സ്വര്‍ണ യുണിറ്റ് കളില്‍ നിക്ഷേപിക്കുക്ക എന്നത്. SIP എന്ന ഓമനപേരില്‍ അറിയപെടുന്ന സിസ്ടമാടിക് ഇന്‍വെസ്റ്റ്‌ മെന്റ് രീതിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഡി മാറ്റ്‌ അക്കൗണ്ട്‌ ഇല്ലാതെ തന്നെ ഇതു സാധ്യമാവുകയും ചെയ്യും. വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ തന്നെ കുറഞ്ഞ തുകകള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാം എന്നതാണ് ഇ ഫണ്ടിന്റെ ഒരു ഗുണം. 
 

ഈ രീതിയിലുള്ള നിക്ഷേപങ്ങള്‍ക്ക് അവസരം നല്‍കുന്ന ഒരു ഫണ്ട്‌ ആണ് ഐ ഡി ബി ഐ പുറത്തിറക്കിയ ഐ ഡി ബി ഐ ഗോള്‍ഡ്‌ ഫണ്ട്‌. ഇ ടി ഫ് ഇല്‍ നിന്ന് ലഭിക്കുന്നത് പോലെ ഉള്ള ഒരു വരുമാനം ലഭ്യമാക്കുക എന്നതാണ് ഇ ഫണ്ട്‌ ഇന്റെ ലക്‌ഷ്യം. അഭ്യന്തര സ്വര്നവിലയാണ് ഇ ഫണ്ട്‌ ഇന്റെ അടിസ്ഥാന സൂചികയായി നിശ്ചയിച്ചിരിക്കുന്നത്. ഈ ഫണ്ട്‌ ലെ പണം ഇ ടി ഫ് ഇല്‍ നിക്ഷേപം നടത്തി അതുവഴി 99.5 (ഏതാണ്ട് 24 കാരറ്റ് ) പരിശുദ്ധി ഉള്ള സ്വര്‍ണം വാങ്ങാനാണ് ഉപയോഗിക്കുന്നത്. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല ഫണ്ട്‌ ആണിത്. കൂടാതെ തന്നെ ബ്രോകിംഗ് അക്കൗണ്ട്‌ കളും, ഡീ മാറ്റ്‌ അക്കൗണ്ട്‌ ഒപെരറ്റ് ചെയ്യുന്ന ബുദ്ധി മുട്ടുകള്‍ ഒഴിവാകുകയും ചെയ്യും. 


No comments:

Post a Comment