Tuesday 27 November 2012

http://rajeshr2014.blogspot.in/

 ഈ സൈറ്റ് മറക്കാതെ കാണുക, ജോയിന്‍ ചെയ്യുക.

Sunday 18 November 2012

അമേരിക്കയില്‍ പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നു.


യു എസ് ഇല്‍ പ്രമേഹ രോഗി കളുടെ എണ്ണം കൂടുന്നു. 1995-2010 കാലയളവില്‍ പ്രമേഹ രോഗി കളുടെ എണ്ണത്തില്‍ യു എസ് ഇലെ അഞ്ചു സംസ്ഥാനങ്ങളില്‍ 42 ലും 50% വര്‍ദ്ധന ഉണ്ടന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ്‌ പ്രിവെന്‍ ഷെന്‍ (CDS ) പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

യു എസ് ഇലെ പ്രായപൂര്‍ത്തിയായ വരില്‍ 3ഇല്‍ ഒരാള്‍ അമിത വണ്ണം ഉള്ളവരാണ്. ടൈപ്പ് 2 പ്രമേഹമാണ് 90-95% പേര്‍ക്കും എന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. .വേറെ ഏതെല്ലാം രീതിയില്‍ പ്രമേഹം കുറയ്ക്കാം എന്ന് CDS ആരായുകയാണ്. 




ഈ  വീഡിയോ കണ്ടോ, അപ്പൊ നമ്മുടെ നാട്ടില്‍ മാത്രമല്ല, അമേരിക്കയിലും പ്രമേഹം കൂടികൊണ്ടിരിക്കുകയാണ്. 

Saturday 17 November 2012

ആകാശ് കമ്പ്യൂട്ടര്‍ പുതിയ വെര്‍ഷന്‍ എത്തി .



കമ്പ്യൂട്ടര്‍ ലോകത്ത് പുതു വിപ്ലവവുമായി വന്ന ആകാശ് കമ്പ്യൂട്ടര്‍ ഇന്റെ പുതിയ പതിപ്പ് എത്തി. അടുത്ത വര്ഷം കേരളത്തിലെ എല്ലാ കുട്ടികള്‍ക്കും ഇ പുതിയ പതിപ്പ് സ്വജന്യ മായി കൊടുക്കും എന്നാണ് സര്‍ക്കാര്‍ പറയുന്നത്. നവീകരിച്ച ആകാശ് ടാബ്ലെറ്റ് വന്നതോടെ നേരത്തെ കണക്കാക്കിയിരുന്ന 30 കോടി രുപയിക്ക് പകരം അഞ്ചു കോടി രൂപയെ ചിലവാകു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെ പുസ്തകത്തിന്‌ പകരം കമ്പ്യൂട്ടര്‍ കൊടുത്താല്‍ അതിനു വല്ല തകരാറും വന്നാല്‍ കുട്ടികളുടെ പഠിപ്പ് മുടങ്ങില്ലേ. നല്ല സര്‍വീസ് എര്പെടുതിയാല്‍ ഇതു വന്‍ വിജയം ആയി തീരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. 
 

Friday 16 November 2012

കുമാരനല്ലൂര്‍ ദേവി




                           മിന്നും പൊന്നിന്‍ ചിലമ്പും മണിമയ വിലസല്‍ 
                                              കാഞ്ചിയും നല്ല പട്ടും 
                           പൊന്നും രക് നങ്ങളും ചേര്‍ത്ത ധിക തര ലസ -
                                                ന്മാ ല കേയുര മംഗെ 
                             കുന്നിന്‍ കന്യേ , മണിക്കാ തില കനക കിരീടം 
                                                    ധരിച്ചോരു ദേവീ 
                                എന്നും മംഗല്യ മേകീ ടണ മതിനു തൊഴാം 
                                               ശ്രീ കുമാ രാലയെ ശേ 
 

Thursday 15 November 2012

കേരളത്തില്‍ നിന്നും ആദ്യമായി ഒരു ഓണ്‍ലൈന്‍ ഷോപ്പ്.



ഓണ്‍ലൈന്‍ വ്യാപാരം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് കേരളം ആസ്ഥാനമാക്കി ഒരു പുതിയ വെബ്‌ സൈറ്റ് ആരംഭിച്ചു. www.ezyby.com എന്നാണ് സൈറ്റ് ഇന്റെ പേര്. കേരളത്തില്‍ നിന്നും ആരംഭിക്കുന്ന ആദ്യ വെബ്‌ സൈറ്റ് ആണ് ഇത്. 

വിവിധ ബ്രാന്‍ഡ്‌ കളുടെ രണ്ടായിരത്തിലധികം ഉത്പന്നങ്ങള്‍ ഈ സൈറ്റ് ഇല്‍ വില്പനയ്ക്ക് ഉണ്ട്. കാഷ് ഓണ്‍ ഡെലിവറി, ഡോര്‍ ഡെലിവറി, തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലും ഓര്‍ഡര്‍ ചെയ്യുന്ന അന്ന് തന്നെ ഡെലിവറി നല്‍കും. അല്ലാത്ത നഗരങ്ങളില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഡെലിവറി നല്‍കും. ഐ ടി, ടെലികോം ഉത്പന്നങ്ങളാണ് കൂടുതലായി ഇ സൈറ്റ് ഇല്‍  ഉള്‍പെടുത്തി യിരിക്കുന്നത്. 
 
 


Wednesday 14 November 2012

നോക്കിയ വില കുറഞ്ഞ ഫോണ്‍ പുറത്തിറക്കുന്നു.



ഏതൊരു  സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്ന ആളിന്റെ കയ്യിലും ഒരു സാധാരണ ഫോണും കൂടി കൊണ്ട് നടക്കുന്നത് കാണാം. അത് ഒരു ഗമക്ക് കൊണ്ടു നടക്കുന്നതല്ല. സ്മാര്‍ട്ട്‌ ഫോണ്‍ ഒരു ദിവസം മുഴുവന്‍  ഉപയോഗിക്കുന്നതിനു മുന്‍പ് തന്നെ അതിന്റെ ചാര്‍ജ് തീര്‍ന്നിരിക്കും. പിന്നെ ഒന്ന് ഫോണ്‍ വിളിക്കുന്നതിണോ മെസ്സേജ് അയക്കുന്നതിനോ ഒരു സാധാരണ ഫോണ്‍ കൂടിയേ കൂടിയേ തീരു. അങ്ങനെ ഉള്ള ഫോണുകളുടെ വിപണന സാധ്യത മനസിലാക്കിയ നോക്കിയാ കമ്പനി ഒരു പുതിയ ഫോണ്‍ വിപണിയില്‍  എത്തിക്കുന്നു.

ആ ഫോണിന്റെ പേരാണ് നോക്കിയ 109. ഈ ഫോണിനു 2300 രൂപയ്ക്ക് അടുത്ത് മാത്രമേ വിലയുള്ളൂ. ഒരു സാധാരണ ഫോണ്‍ ആണ് നോക്കിയാ 109. പക്ഷെ നോക്കിയ 109 ഇല്‍ ക്യാമറ, ബ്ലൂ ടൂത്ത്, gprs, ത്രീ ജി ഇവയൊന്നും ഇല്ല. പക്ഷെ ഇതില്‍ ഒരു ആയിരം നമ്പര്‍ വരെ സേവ് ചെയ്യാം. മെസ്സേജ് അയക്കാം, ഇന്‍റര്‍നെറ്റില്‍ കയറാം, ഫേസ് ബുക്ക്‌, ട്വിറ്റെര്‍ ഇവയ്ക്ക് പ്രത്യേകം അപ്ലിക്കേഷന്‍ ഉണ്ട്. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നതിനായി നോക്കിയ എക്സ്പ്രസ്സ്‌ ബ്രൌസര്‍ ആണ് ഇതില്‍ ഉള്ളത്. 

നോക്കിയ സ്റ്റോര്‍ ഇല്‍ നിന്നും പത്തു ഗെയിം മുകള്‍ ഫ്രീ ആയി ഡൌണ്‍ ലോഡ് ചെയ്യാം. സുഹ്രത് ക്കളുമായി ലൈവ് ചാറ്റ് ചെയ്യുന്നതിനും ഇതു ഉപകരിക്കും. നോക്കിയ 109 ഇന്റെ ഭാരം വെറും 77 ഗ്രാം ആണ്. 3.5 mm ഓഡിയോ ജാക്ക്, ലൌഡ്  സ്പീക്കര്‍ എന്നിവയും ഫോണില്‍ ഉണ്ട്. 

നോക്കിയ 109 ഫോണ്‍ ഇന്റെ ബാറ്ററി ആയുസ് 7 മണികൂര്‍ 40 മിനിറ്റ് തുടര്‍ച്ചയായ സംസാരവും 21 മണികൂര്‍ തുടര്‍ച്ചയായ മ്യൂസിക്‌ പ്ലേ യും 31 ദിവസത്തെ സ്റ്റാന്റ് ബൈ യും ആണ് നോക്കിയ വാഗ്ദാനം ചെയ്യുന്നത്. എത്രയും വലിയ ബാറ്ററി ആയുസ് സ്മാര്‍ട്ട്‌ ഫോണുകള്‍ക്ക് നല്കാന്‍ പറ്റാത്തതാണ്. ഉപയോഗിച്ചിരിക്കുന്ന ബാറ്ററി സ്റ്റാന്‍ഡേര്‍ഡ് ലിഥിയം അയണ്‍ 800 mah ബാറ്ററി ആണ്. ചൈന യില്‍ ആണ് ആദ്യമായി ഇവന്‍ പുറത്തിറങ്ങുക. തുടര്‍ന്ന് ഡിസംബര്‍ മാസത്തില്‍ ലോകം മുഴുവന്‍ നോക്കിയ 109 പുറത്തു ഇറങ്ങും.