ആദ്യ കാല മൊബൈല്‍ ഫോണുകള്‍ വെറും ശബ്ദ സന്ദേശങ്ങള്‍ മാത്രം കൈമാറാന്‍ സാധിക്കുന്നതയിരുന്നു. പിന്നീടു അതിന്റെ കൂടെ ടെക്സ്റ്റ് മെസ്സേജ് കളും കൈയി മാറാന്‍ സാധിക്കുമെന്ന് വന്നു. അതിനുശേഷം WAP എന്ന sakedhika വിദ്യ വഴി പരിമിതമായ ഇന്റര്‍നെറ്റ് ഉപയോഗവും ഒപ്പം ശബ്ദങ്ങളും ചിത്രങ്ങളും അടങ്ങുന്ന multimedia സന്ദേശങ്ങളും കൈമാറ്റം ചെയ്യാമെന്ന് വന്നതോടെ മൊബൈല്‍ ഫോണ്‍ ജനകീയമായി. തുടര്‍ന്ന് ഇതിന്റെ കൂടെ EDGE കൂടി വന്നതോടെ മൊബൈല്‍ ഫോണ്‍ വഴി വേഗതയാര്‍ന്ന ഇന്റര്‍നെറ്റ് ബ്രൌസിംഗ് കൂടി സാധ്യമായി. എന്നാല്‍ ഇതിനെക്കാള്‍ എല്ലാം ഉപരി വിപ്ലവകരമായ ഒട്ടനവധി സവിശേഷതകള്‍ ആണ് 3G സേവനം വഴി ലഭ്യമാകുന്നത്.
അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗത്തിനുള്ള മൊബൈല്‍ ടെക്നോളജി ആണ് 3G . 21mbps വരെ വേഗതയുള്ള ഇന്റര്‍നെറ്റ് ബ്രൌസിംഗ്, വീഡിയോ കൊള്ലിംഗ്, ഇന്റര്‍നെറ്റ് പ്രോട്ടോ കാള്‍ ടി വീ, ഓണ്‍ലൈന്‍ ഗെയിം കള്‍, വീഡിയോ കോന്ഫ്രെന്‍സ്, മികച്ച ഓഡിയോ, വീഡിയോ, സ്ട്രീമിംഗ്, എന്നിവ 3G വാഗ്ദാനം ചെയ്യുന്ന സേവനങ്ങളില്‍ ചിലത് മാത്രം. 3G മൊബൈല്‍ ഫോണില്‍ മാത്രമല്ല, മറിച് ലാപ് ടോപ്, ടാബ്ലെറ്റ്, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് tv എന്നിവയിലും ഇന്റര്‍നെറ്റ് sawkariyam ലഭ്യമാക്കാന്‍ ഉപയോഗപെടുത്താം.
No comments:
Post a Comment