Thursday 25 October 2012

ഹ്യുണ്ടായ് യുടെ ബ്രാന്‍ഡ്‌ മൂല്യം വളരെ വേഗം ഉയരുന്നു.





ലോകത്തെ 100 പ്രമുഖ ബ്രാന്‍ഡ്‌ കളില്‍ 53ആം സ്ഥാനത്തേക്ക് സ്വന്തം മൂല്യം ഉയര്‍ത്തി ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി എതിരാളികളെ അമ്പരപ്പിക്കുന്നു. കമ്പനി കളുടെ സാമ്പത്തിക നിലയും വിപണിയിലെ നൂതന പരിഷ്കാരങ്ങളും പ്രതികരണങ്ങളും അടക്കം പഠന വിധേയമാക്കി ബ്രാന്‍ഡ്‌ വാല്യൂ നിര്‍ണയിക്കുന്ന ആഗോള ബ്രാന്‍ഡ്‌ consultant ആയ ഇന്റര്‍ ബ്രാന്‍ഡ്‌ ആണ് പുതിയ റിപ്പോര്‍ട്ടില്‍ ഹ്യുണ്ടായ് യുടെ മൂല്യം 24.4 ശതമാനം ഉയര്‍ന്നതായി കണ്ടെത്തി. 
 

എട്ടു വര്‍ഷമായി 84 അം സ്ഥാനത്തായിരുന്ന ഹ്യുണ്ടായ് 53 ലേക്ക് ഉയര്‍ന്നത് ആഗോള ബ്രണ്ടുകളെ ഞെട്ടിക്കുക തന്നെ ചെയ്തു. ഓട്ടോ മൊബൈല്‍ കമ്പനി എന്നുള്ളതില്‍ കവിഞ്ഞു ലോകത്തെ ഏറ്റവും മികച്ച ബ്രണ്ടുകളില്‍ ഒന്ന് എന്നാ നിലയിലേക്ക് ഹ്യുണ്ടായ് അതിവേഗം വളരുകയനെന്നാണ് ഇന്റര്‍ ബ്രാന്‍ഡ്‌ പറയുന്നത്. ആപ്പിള്‍ ഉം ഗൂഗിള്‍ ഉം ഒക്കെ പോലെ. 

1967 ലാണ് സൌത്ത് കൊറിയന്‍ കമ്പനി ആയ ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ്‌ തുടങ്ങുന്നത്. ഇപ്പോള്‍ കൊറിയക്ക് വെളിയില്‍ 6 നിര്‍മാണ ശാലകള്‍ കമ്പനിക്ക്‌ ഉണ്ട്. 2011 ഇല്‍ മാത്രം 40 ലക്ഷത്തിലധികം വാഹനങ്ങള്‍ ആഗോളതലത്തില്‍ വിറ്റഴിച്ചു. 80000 പേര്‍ ഇവിടെ ജോലി ചെയ്യുന്നു. 1977 ഇല്‍ കമ്പനി യുറോപ്പില്‍ വില്പന ആരംഭിച്ചു. I 30 ആണ് യുറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴി ക്കപെടുന്ന മോഡല്‍. 
 

ഹ്യുണ്ടായ് ക്ക് പിന്നാലെ കൊറിയയിലെ കിയ മോട്ടോര്‍സ് ഉം ലോകത്തിലെ മികച്ച ബ്രാന്‍ഡ്‌ കളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 87 അം സ്ഥാനം ആണ് കിയക്ക്‌ കിട്ടിയത്. കിയും ലോകത്തിലെ വളരെ വേഗം വളരുന്ന ബ്രണ്ടുകളില്‍ ഒന്നാണ്. കിയയും ഹ്യുണ്ടായ് യുടെ ഉടമസ്ഥതയില്‍ ഉള്ള കമ്പനി ആണ്. 

ഹ്യുണ്ടായ് യുടെ ബ്രാന്‍ഡ്‌ മൂല്യം 

No comments:

Post a Comment