ഏതൊരു സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ആളിന്റെ കയ്യിലും ഒരു സാധാരണ ഫോണും കൂടി കൊണ്ട് നടക്കുന്നത് കാണാം. അത് ഒരു ഗമക്ക് കൊണ്ടു നടക്കുന്നതല്ല. സ്മാര്‍ട്ട് ഫോണ്‍ ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കുന്നതിനു മുന്‍പ് തന്നെ അതിന്റെ ചാര്‍ജ് തീര്‍ന്നിരിക്കും. പിന്നെ ഒന്ന് ഫോണ്‍ വിളിക്കുന്നതിണോ മെസ്സേജ് അയക്കുന്നതിനോ ഒരു സാധാരണ ഫോണ്‍ കൂടിയേ കൂടിയേ തീരു. അങ്ങനെ ഉള്ള ഫോണുകളുടെ വിപണന സാധ്യത മനസിലാക്കിയ നോക്കിയാ കമ്പനി ഒരു പുതിയ ഫോണ്‍ വിപണിയില്‍ എത്തിക്കുന്നു.
ആ ഫോണിന്റെ പേരാണ് നോക്കിയ 109. ഈ ഫോണിനു 2300 രൂപയ്ക്ക് അടുത്ത് മാത്രമേ വിലയുള്ളൂ. ഒരു സാധാരണ ഫോണ്‍ ആണ് നോക്കിയാ 109. പക്ഷെ നോക്കിയ 109 ഇല്‍ ക്യാമറ, ബ്ലൂ ടൂത്ത്, gprs, ത്രീ ജി ഇവയൊന്നും ഇല്ല. പക്ഷെ ഇതില്‍ ഒരു ആയിരം നമ്പര്‍ വരെ സേവ് ചെയ്യാം. മെസ്സേജ് അയക്കാം, ഇന്‍റര്‍നെറ്റില്‍ കയറാം, ഫേസ് ബുക്ക്, ട്വിറ്റെര്‍ ഇവയ്ക്ക് പ്രത്യേകം അപ്ലിക്കേഷന്‍ ഉണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനായി നോക്കിയ എക്സ്പ്രസ്സ് ബ്രൌസര്‍ ആണ് ഇതില്‍ ഉള്ളത്.
നോക്കിയ സ്റ്റോര്‍ ഇല്‍ നിന്നും പത്തു ഗെയിം മുകള്‍ ഫ്രീ ആയി ഡൌണ്‍ ലോഡ് ചെയ്യാം. സുഹ്രത് ക്കളുമായി ലൈവ് ചാറ്റ് ചെയ്യുന്നതിനും ഇതു ഉപകരിക്കും. നോക്കിയ 109 ഇന്റെ ഭാരം വെറും 77 ഗ്രാം ആണ്. 3.5 mm ഓഡിയോ ജാക്ക്, ലൌഡ് സ്പീക്കര്‍ എന്നിവയും ഫോണില്‍ ഉണ്ട്.
നോക്കിയ 109 ഫോണ്‍ ഇന്റെ ബാറ്ററി ആയുസ് 7 മണികൂര്‍ 40 മിനിറ്റ് തുടര്‍ച്ചയായ സംസാരവും 21 മണികൂര്‍ തുടര്‍ച്ചയായ മ്യൂസിക് പ്ലേ യും 31 ദിവസത്തെ സ്റ്റാന്റ് ബൈ യും ആണ് നോക്കിയ വാഗ്ദാനം ചെയ്യുന്നത്. എത്രയും വലിയ ബാറ്ററി ആയുസ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്കാന്‍ പറ്റാത്തതാണ്. ഉപയോഗിച്ചിരിക്കുന്ന ബാറ്ററി സ്റ്റാന്‍ഡേര്‍ഡ് ലിഥിയം അയണ്‍ 800 mah ബാറ്ററി ആണ്. ചൈന യില്‍ ആണ് ആദ്യമായി ഇവന്‍ പുറത്തിറങ്ങുക. തുടര്‍ന്ന് ഡിസംബര്‍ മാസത്തില്‍ ലോകം മുഴുവന്‍ നോക്കിയ 109 പുറത്തു ഇറങ്ങും.
No comments:
Post a Comment