Friday, 28 September 2012

My First Cycle Riding

എനിക്ക് വളരെ ചെറുപ്പം മുതലേ സൈക്കിള്‍ വളരെ ഇഷ്ടമായിരുന്നു. ആളുകള്‍ സൈക്കിള്‍ ചവിട്ടുന്നത് ഞാന്‍ കവ്തുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു. എന്റെ വല്ലിച്ചന്‍ ചെറുപ്പം മുതലേ സൈക്കിള്‍ ലാണ് കോട്ടയത്തെ കടയില്‍ പോയ്കൊണ്ടിരിക്കുന്നത്. അദ്ധേഹത്തിന്റെ സൈക്കിള്‍ ഒഴിവു ദിവസംകളില്‍ ഞാന്‍ തള്ളികൊണ്ട് നടക്കുമായിരുന്നു. 6 അം ക്ലാസ്സ്‌ ആയപ്പോള്‍ എനിക്ക് സൈക്കിള്‍ ചവിട്ടാന്‍ അതിയായ മോഹം ഉണ്ടായി. പക്ഷെ എന്റെ അച്ഛന്‍ വളരെ ദേഷ്യക്കാരന്‍ ആയതു കൊണ്ട് എനിക്ക് പറയാന്‍ പേടി ആയിരുന്നു. അപ്പുറത്തെ ഹരിയും, ബിനുവും ഒക്കെ സൈക്കിള്‍ ചവിട്ടികൊണ്ട് നടക്കുന്നത് കാണുമ്പോള്‍ ഞാന്‍ കൊതിയോടെ നോക്കി നില്‍ക്കുമായിരുന്നു.
അങ്ങനെ ഒരു ദിവസം ഞാന്‍ അച്ഛനോട് സൈക്കിള്‍ കാരിയം പറയാന്‍ തന്നെ തീരുമാനിച്ചു. അന്ന് അച്ഛന്‍ വളരെ സന്തോഷത്തിലായിരുന്നു. അങ്ങനെ അച്ഛനെ ഞാന്‍ കാണുന്നത് ആദ്യമായി ആയിരുന്നു. ഇങ്ങനെ ഒക്കെ അനന്കിലും അച്ഛന് എന്നോട് വളരെ ഇഷ്ടമായിരുന്നു. അതിനു ഒരു കാരണം ഉണ്ട്. എന്റെ അമ്മ ക്ക് ഞാന്‍ ഉണ്ടാകുന്നതിനു മുന്‍പ് 5 തവണയോളം അബോര്‍ഷന്‍ ആയി. അത് കഴിഞ്ഞു ഒത്തിരി നേര്‍ച്ചയും വഴിപാടും നടത്യത്തിനു ശേഷമാണ് ഞാന്‍ ഉണ്ടായത്.
ഞാന്‍ പേടിച്ചു പേടിച്ചു അച്ഛനോട് സൈക്കിള്‍ കാരിയം പറഞ്ഞു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു നീ ചെറിയ കുട്ടിയാണ്, നിനക്ക് വലിയ സൈക്കിള്‍ ചവിട്ടാന്‍ കാല്‍ എത്തില്ല. അപ്പൊ ഞാന്‍ അകെ വിഷമത്തിലായി. അച്ഛന്‍ അപ്പോള്‍ പറഞ്ഞു ചെറിയ സൈക്കിള്‍ എവിടെ എങ്കിലും കിട്ടുമോ എന്ന് ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ. കിട്ടുകയങ്കില്‍ നമുക്ക് ഒരെണ്ണം മേടിക്കാം. അപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി, എനിക്കും സൈക്കിള്‍ ചവിട്ടമല്ലോ. ഞാന്‍ ചെറിയ സൈക്കിള്‍ തപ്പി നടക്കാന്‍ തുടങ്ങി.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അടുത്ത കവലയില്‍ ഒരു ചേട്ടന്റെ കയ്യില്‍ ഒരു ചെറിയ സിലെ ഉണ്ട് എന്ന് ഒരാള്‍ എന്നോട് പറഞ്ഞു. അത് പ്രകാരം ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടെ അത് നോക്കാന്‍ പോയി. അതൊരു അര സൈക്കിള്‍ ആയിരുന്നു. ഞങ്കള്‍ അവിസക്കാര്‍ ആണന്നു കണ്ടു ആ ചേട്ടന്‍ കൂടുതല്‍ വില അവിസ്യപെട്ടു. അങ്ങനെ പല ദിവസം കയറി ഇറങ്ങി വില ചോദിച്ചപ്പോള്‍ ചേട്ടന് എന്നോട് ഒരു അലിവു തോന്നി. അവസാനം ഞാന്‍ പറഞ്ഞ വിലക്ക് സൈക്കിള്‍ എനിക്ക് നല്‍കി.
ഞാനും എന്റെ കൂട്ടുകാരനും സൈക്കിള്‍ മാറി മാറി തള്ളി എന്റെ വീട്ടില്‍ കൊണ്ടുവന്നു. ഇനി ഇതു എങ്ങനെ എംകിലും ഓടിക്കാന്‍ പഠിക്കണം. അതാണ് ഏറ്റവും വലിയ കടമ്പ. എനിക്ക് ഭയംകര പേടി അന്നു സൈക്കിള്‍ ഇല കയറുന്നത്. ഒരഴിച്ച അച്ഛന്റെ ഓഫീസി റൂമില്‍ സൈക്കിള്‍ വെറുതെ ഇരുന്നു. അതിനുശേഷം ഒരു ദിവസം ഞാന്‍ രണ്ടും കല്പിച്ചു സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി. ആദ്യം സൈക്കിള്‍ വഴിയില്‍ കൊണ്ട് പോയി ഒരു മരത്തില്‍ പിടിച്ചു അതില്‍ വലിജു കയറും അപ്പോള്‍ എന്റെ കൂട്ടുകാരന്‍ പുരകില്‍ പിടിച്ചു തരും.
അങ്ങനെ പല തവണ ഉരുണ്ടു വീണു ഒരു വിടത്തില്‍ ഞാനും സൈക്കിള്‍ കയറാന്‍ പഠിച്ചു.

My first Munnar Trip

പണ്ട് എന്റെ കുട്ടികാലത്ത് ഞ്ഞകള്‍ സ്കൂള്‍ അടക്കാന്‍ നോക്കിയിരിക്കും. വലിയ പരീക്ഷ കഴിജല്‍ രണ്ടു മാസം സ്കൂള്‍ അവിഥി ആണല്ലോ. അപ്പോള്‍ അച്ഛന്‍ ഞ്ഞകലെ അമ്മാവന്റെ വീട്ടില്‍ കൊണ്ട് പോയി ആക്കും. അമ്മാവനോക്കെ മുന്നാര്‍ ഇലാണ് താമസം. എന്ത് രസമാനന്നോ മുന്നാര്‍ കാണാന്‍.എന്റെ അമ്മാവന്‍ പണ്ട് കാലത്ത് മുന്നാറില്‍ കുടിയേറി പാര്‍ത്ത ഒരു കോട്ടയം കാരനാണ്. അമ്മാവന്‍ പറഞ്ഞു കേട്ടിട്ടുണ്ട് പണ്ട് എന്റെ അമ്മയുടെ വീട്ടില്‍ ഭയങ്കര ദാരിദ്രം ആയ്യിരുന്നു. അമ്മാവന്‍ ആണ് ഏറ്റവും മുത്ത യാല്‍. അതുകൊണ്ട് ചെറുപ്പത്തിലെ അമ്മാവന്‍ നാട് വിട്ടു.
പല സ്ഥലങ്കളില്‍ കൂടിയും ഒരു ജോലിക്ക് വേണ്ടി അലഞ്ഞു നടന്നു അവസാനം മുന്നാറില്‍ വന്നു പറ്റി. അവിടെ ഒരു ഹോട്ടലില്‍ സപ്ലയര്‍ ആയി വര്‍ഷങ്ങള്‍ ജോലി നോക്കി. അവസാനം ആ ഹോട്ടല്‍ ഉടമ വിട്ടപ്പോള്‍ അമ്മാവന്‍ അത് വിലക്ക് വാങ്ങി. ആ ഹോട്ടല്‍ നടത്തി അമ്മാവന്‍ പൈസ ഉണ്ടാക്കി. അത് കൂടാതെ അമ്മാവന് അവിടെ ഒരു സിനിമ കൊട്ടകയില്‍ ഒരു ചായ കടയും നടത്തുന്നുണ്ടായിരുന്നു. മുന്നാറിലെ ഞാകളുടെ വീട് ഒരു മലയുടെ അടിവാരത്തില്‍ ആണ്. എന്ത് രസമാനന്നോ അവിടെ നിന്ന് കാഴ്ചകള്‍ കാണാന്‍. വീടിന്റെ പുറകില്‍ രണ്ടു വലിയ മലകള്‍ ഉണ്ട്. അവിടെ കയറിനിന്നു നോക്കിയാല്‍ മുന്നാര്‍ ടൌണ്‍ മുഴുവന്‍ നന്നായി കാണാം. എനിക്ക് മലയില്‍ കയറാന്‍ ഭയങ്കര പേടിയാണ്. എംകിലും ഞാനും കയറി നോക്കും. അതിന്റെ മുകളില്‍ ഒരു വലിയ സിംഹാസനം പോലത്തെ ഒരു പരയുണ്ട്.
മുന്നരിനു പോകുന്ന ദിവസം രാവിലെ തന്നെ ഞ്ഞകള്‍ ഒരുങ്ങി നില്‍ക്കും. പണ്ട് കോട്ടയത്ത്‌ നിന്നും ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്‌ മാത്രമേ മുന്നാര്‍ ഇലേക്ക് ഉള്ളു. അതിലങ്കില്‍ ഭയങ്കര തിരക്കുമാണ്. മുന്നാര്‍ ഇലെക്കുള്ള യാത്ര വളരെ രസകരമാണ്. അടിമാലി കഴിഞ്ഞാല്‍ പിന്നെ മല കയറ്റം തുടങ്ങുകയായി. ഇന്നത്തെ പോലെ നല്ല റോഡുകള്‍ അന്നില്ല. വലാജു പുളഞ്ഞു കിടക്കുന്ന കാട്ടു വഴികളില്‍ കൂടി ബസ്‌ ഒരു ഒചിനെപോലെ ഇഴഞ്ഞു കയറുകയായി. ഓരോ കൊടും വളവുകള്‍ തിരിഞ്ഞു മുകളിലേക്ക് ചെല്ലുമ്പോള്‍ മിക്കവാറും എല്ലായിപ്പോഴും കാട്ടു മൃഗങ്കള്‍ ഇ കാണാന്‍ പറ്റും.
താഴേക്ക്‌ നോക്കിയാല്‍ വാഹനങ്ങള്‍ തീപ്പെട്ടി കൂടു പോലെ കയറി വരുന്ന കാഴ്ച എന്ത് രസമാനന്നോ. ഒരു വാസം അഗതമായ കൊക്കയാണ്. പലപ്പോഴും ഇടക്കുവെച്ചു ബസ്‌ കേടാകുന്നത് ഒരു പതിവ് കാഴ്ചയാണ്. ആ സമയം എല്ലാവരും വെളിയില്‍ ഇറങ്ങി കാഴ്ചകള്‍ കണ്ടു അവിടെ നില്‍ക്കും. ബസ്‌ നന്നകിയത്തിനു ശേഷം വീണ്ടും യാത്ര തുടങ്ങി മുന്നാര്‍ ഏതാരകുമ്പോള്‍ വലിയ മതിലില്‍ ടാറ്റാ ടി ലിമിറ്റെഡ് എന്ന് പുല്ലു കൊണ്ട് വളരെ മനോഹരമായി എഴുതിയിരിക്കുന്നത് നമുക്ക് കാണാം. അങ്ങ് മുകളില്‍ ചെന്ന് കഴിഞ്ഞാല്‍ നമ്മള്‍ ഏതോ പുതിയ ലോകത്ത് വന്നത് പോലത്തെ അനുഭവം ആണ് ഉണ്ടാക്കുക. മല നിരകള്‍ മുഴുവന്‍ തെയില്ല ചെടിക്കള്‍ വളരെ ഭംഗിയായി വച്ച് പിടിപ്പിച്ചിരിക്കുന്നു. അതിന്റെ ഭംഗി എത്ര വിവരിച്ചാലും മതി വരില്ല.
മുന്നാര്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തുമ്പോഴേക്കും അമ്മാവന്‍ ഞ്ഞകലെ നോക്കി സ്റ്റാന്‍ഡില്‍ നില്‍ക്കും. അമ്മാവന്റെ കൂടെ വീടിലേക്ക്‌ ഞ്ഞകള്‍ കാറില്‍ പോകും. അന്നൊക്കെ മുന്നാറില്‍ അമ്ബസിദര്‍ കാറും മഹിന്ദ്ര ജീപും മാത്രമേ ഉള്ളു. എവിടെ നോക്കിയാലും ലയംകള്‍. ലേയം എന്ന് പറഞ്ഞാല്‍ അന്നൊക്കെ മുന്നാര്‍ മുഴുവനും ടാറ്റാ യുടെ സ്വന്തം ആണ്. അവര്‍ അത് അവരുടെ തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും വടക്യിക്ക് താമസിക്കാന്‍ കൊടുക്കും. അങ്ങനെ ഒരു വീടിലാണ് എന്റെ അമ്മാവനും കുടുംബവും താമസിച്ചിരുന്നത്. അന്ന് ഇതുപോലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഒന്നും ഇല്ല. എവിടെ നോക്കിയാലും ഷീറ ഇട്ട വീടുകള്‍ ആണ് ഉള്ളത്. മുന്നാറില്‍ ഇപ്പോഴും നല്ല തണുപ്പാണ്. വീട്ടില്‍ ചെന്നാല്‍ ഉടന്‍ ആഹാരം കഴിച്ചു കിടന്നു ഉറക്കമാണ് ആദ്യം ചെയ്യുന്നത്.
അമ്മാവന് ഏഴു മക്കളാണ് ഉള്ളത്. അതില്‍ അനിചെട്ടനും ഞാനും വലിയ കൂട്ടാണ്. ഞ്ഞകള്‍ പകല്‍ സമയം ടൌണിലേക്ക് നടക്കാന്‍ പോകും. അവിടെ തീതൃല്‍ പോയി സിനിമ കാണും. ഇതു രസമാന്നോ ആ ദിവസങ്കല്‍. ഉച്ച തിരിച്ചാല്‍ തണുപ്പ് കൂടും. അപ്പോള്‍ മൂടി പുതച്ചു ഉറങ്ങാന്‍ വളരെ രസമാണ്. എന്ന് അതെല്ലാം ഒരു ഓര്‍മ്മകള്‍ മാത്രം.
ഇന്നിപ്പോള്‍ മുന്നാര്‍ മുഴുവനും വലിയ വലിയ കമ്പനി കല്‍ കയെരി കന്ക്രീറെ കെട്ടിടങ്ങള്‍ നിര്‍മിച്ചു അവിടുത്തെ പ്രകൃതി തന്നെ ഒത്തിരി മാറി പോയി. പഴയ സുഗമോന്നും എപ്പോള്‍ എനിക്ക് തോന്നാറില്ല. മനുഷ്യന്‍ പ്രകൃതി യോട് ചെയ്യുന്ന കൃരതകള്‍ അതി ഭയങ്കരമാണ്.



Monday, 24 September 2012

Mahindra Quando (New SUV from Mahindra)




മഹിന്ദ്ര യുടെ പുതിയ suv .


വലിപ്പം കുറഞ്ഞ suv കൊണ്ടോ യുമായി മഹിന്ദ്ര. ഏഴു പേര്‍ക്ക് ഇരിക്കാവുന്ന വാഹനത്തിനു 5 .82 ലക്ഷം മുതല്‍ 7 .36 ലക്ഷം വരെ യാണ് വില.

മൈക്രോ ഹൈ ബ്രിട് ടെക്നോളജി ഉപയോഗിക്കുന്ന കൊണ്ടോ യിക്ക് 17 .2 കിലോ മീറ്റര്‍ mylegu  കമ്പനി അവകാശപെടുന്നു. നാലു മീറ്റര്‍ താഴെ നീളമുള്ള വാഹനത്തില്‍ മുന്ന് സിലെണ്ടാര്‍ 1 .5 ലിറ്റര്‍ engine ആണ് ഉപയോഗിക്കുന്നത്. ഇന്ത്യ യില്‍ ആദ്യമായി ട്വിന്‍ സ്റ്റേജ് ടര്‍ബോ ടെക്നോളജി ഉപയോഗിക്കുന്നു. നഗരത്തിലും ഹൈവേ യിലും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ്‌ നിര്‍മാണം. 



New Scooter from Yamaha




യമഹ റെ വിപണിയില്‍ എത്തി.

ഇരു ചക്ര നിര്‍മാതാക്കളായ യമഹ യുടെ ആദ്യ സ്കൂട്ടെര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. 46000 രൂപ യാണ് ഡല്‍ഹി യിലെ ഷോ റൂം വില. നഗരങ്ങളിലെ യുവതി കളെ ലക്ഷ്യമിട്ടാണ് സ്കൂട്ടെര്‍ നിര്‍മിച്ചതെന്ന് കമ്പനി പറയുന്നു. ഉയരം കുറഞ്ഞ സീറ്റ്‌, വളരെ ഈസി ആയി handle ചെയ്യാവുന്ന മെയിന്‍ സ്റ്റാന്റ് ഉം സൈഡ് സ്റ്റാന്റ് ഉം.

113 cc എയര്‍ cooled 4 stroke engine cvt ഓട്ടോ മാറ്റിക് engine ആണ് വാഹനത്തിനു കരുത്ത് പകരുന്നത്. telescopic മുന്‍ suspension ഇതിന്റെ പ്രത്യേകത ആണ്. പിങ്ക്, purple ബ്ലൂ, ബ്ലാക്ക്‌ നിറങ്ങളില്‍ ഇതു ലഭിക്കും.

yamaha

Saturday, 22 September 2012







പുതുമകള്‍ നിറഞ്ഞ ഹ്യുണ്ടായ് ഫ്ലുയിടിക് elantra
പുത്തെന്‍ തലമുറ ഡിസൈന്‍, ആഡംബരം നിറഞ്ഞ ഇന്റെരിഒര്‍, ഹൈ ഏന്‍ഡ് ഫീച്ചര്‍കള്‍, കട്ടിംഗ് edge ടെക്നോളജി തുടങ്ങിയവയുടെ ഒരു കൂടി ചേരലാണ് ഹ്യുണ്ടായ് അവതരിപ്പിച്ച neo ഫ്ലുഇടിക് എലന്ട്ര. ഇപ്പോള്‍ എലന്ട്രക്ക് ലഭിക്കുന്ന മുന്ഗണന ഒന്ന് കൂടി കൂടുമെന്ന് കമ്പനി കരുതുന്നു.

വീഡിയോ ചേര്‍ക്കുന്നു, കണ്ടിട്ട് അഭിപ്രായം എഴുതണം കേട്ടോ.






Tuesday, 18 September 2012

വീടിലേക്കുള്ള വഴി പറഞ്ഞു തരുന്ന ഷൂ.


വീട്ടിലേക്കുള്ള വഴി പറഞ്ഞു തരുന്ന അത്ഭു ഭുധ ഷു വിന്റെ കഥ നിങ്ങള്‍ നാടോടി കഥ കളിലും മറ്റും വായിച്ചിട്ട് ഉണ്ടാകാം. അത്തരം ഒരു ആശയത്തെ കുറിച്ചാണ് പറയുന്നത് ബ്രിടിഷിലെ deesinar മാര്‍ വീട്ടിലേക്കു വഴി പറഞ്ഞു തരുന്ന ഒരു ഷൂ നിര്മിചിരിക്കുകയാണ്. gps സഹായത്തോടെ.

പുരുഷന്‍ മാര്‍ക്കുള്ള ഒരു ജോഡി ഷൂ വിലാണ് ഇ കണ്ടു പിടുത്തം പരീക്ഷിച്ചു നോക്കിയത്. ഇടതു കാലിന്റെ ഉപ്പുറ്റി ഭാഗത്ത്‌ GPS RECEIVER സഥിതി ചെയ്യുന്നു .ഷൂ വിന്റെ പിന്‍ ഭാഗത്ത്‌ ചുവന്ന നിറത്തിലുള്ള ടാഗിനോപ്പം അന്ടിനയും പിടിപ്പിച്ചിരിക്കുന്നു. മാപ്പിംഗ് സോഫ്റ്റ്‌വെയര്‍ ഇന്റെയും USB കേബിള്‍ ഇന്റെയും സഹായത്തോടെ ലക്ഷ്യ സ്ഥാനം ഏതാന്നന്നു ഉപയോഗിക്കുന്ന വക്തി തന്റെ ഷൂ വില്‍ അപ്‌ലോഡ്‌ ചെയ്യണം.GPS പ്രവര്‍ത്തന തുടങ്ങാന്‍ heilil ഒന്ന് ക്ലിക്ക് ചെയ്താല്‍ മതി. ഏറു ഷൂ വിന്റെയും മുന്‍ ഭാഗത്ത്‌ മുകളില്‍ ആയി രണ്ടു നിര വ്യതസ്ത LED LIGHTUKAL പിടിപ്പിച്ചിട്ടുണ്ട്. ഇനി എത്ര ദൂരം പോകാനുണ്ട് എന്ന് സൂചിപ്പിക്കുന്ന പ്രോഗ്രസ്സ് ബാര്‍ വലതു ഷൂ വിന്റെ മുന്‍ ഭാഗത്തുണ്ട്. ഇടതു ഷൂ വില്‍ light കളുടെ ഒരു വലയം തന്നെ ഉണ്ട്. ഏത് ദിശ യിലാണ് വീട് എന്ന് ഇ ലൈറ്റ് കള്‍ കാട്ടി തരും.