Tuesday, 31 December 2013

ഇന്ത്യ - സൗദി സംയുക്ത ഹെൽപ് ലൈൻ ഉടൻ നിലവിൽ വരുന്നു.


പുതിയ ഹെൽപ്  ലൈൻ വരുന്നു സൌദിയിൽ വീട്ടു ജോലിക്ക് പോകുന്നവരെ സഹായിക്കാൻ വേണ്ടിയാണ് ഇന്ത്യയും സൗദിയും സംയുക്തമായി കൈ കോർക്കുന്നത്. പ്രവാസി കാര്യ മന്ത്രി വയലാർ രവിയും സൗദി തൊഴിൽ മന്ത്രി അടൽ ബിൻ മുഹമ്മദ്‌ ഭാക്കെയുമാണ് ഈ കരാറിൽ ഒപ്പിടുന്നത്.

അവിടെ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ താമസം, വിസ, ആരോഗ്യം, തുടങ്ങിയവയുടെ മാനദണ്ഡം രണ്ടിന് തയാറാക്കും. തൊഴിൽ ദാതാവിനെ കുറിച്ചുള്ള എല്ലാ വിവരവും ഇന്ത്യയുമായി പങ്കുവെക്കുകയും ചെയ്യും.


Saturday, 21 December 2013

നമ്മുടെ പാവം കറിവേപ്പില.



കറിവേപ്പിന്റെ ഔഷധ ഗുണത്തെ കുറിച്ച് വേണ്ടത്ര അറിവ് ഉള്ളവരല്ല നമ്മളിൽ പലരും. കറിവേപ്പില നിത്യേന ഉപയോഗിക്കുന്നു എങ്കിലും ഒരു സിദ്ധ ഔഷധം ആണ് കറിവേപ്പില എന്ന് പലർക്കും അറിയില്ല. കറിയിൽ ഇട്ടതിനു ശേഷം എടുത്തു കളയാൻ മാത്രമല്ല കറിവേപ്പില ഉപയോഗിക്കുന്നത്.


കറിവേപ്പില മോരിൽ അരച്ചു കലക്കി രാത്രി ആഹാരത്തിനു ശേഷം കുടിച്ചാൽ ദഹനകേട്‌ മാറി കിട്ടും. 10 ഇല ഒരു ഗ്ലാസ്‌ മോരിൽ.

ശരീര പുഷ്ടിക്കു ഒരു തണ്ട് കറിവേപ്പില 50 ഗ്രാം നെയ്യ് ചേർത്ത് കാച്ചി ദിവസേന രണ്ടു നേരം ഉപയോഗിക്കുക.

പൂച്ച കടിച്ചാലും കറിവേപ്പില ഉപയോഗിക്കാം. മഞ്ഞളും കറിവേപ്പിലയും അരച്ച് മൂന്ന് നേരം പുരട്ടുക.

അതിസാരം വന്നാൽ അരച്ച ഇലയിൽ കോഴി മുട്ട അടിച്ചു ചേർത്ത് രണ്ടു നേരം പച്ചക്കോ, പൊരിച്ചോ കഴിക്കുക. ഒരു മുട്ടയ്ക്ക് രണ്ടു തണ്ട് കറിവേപ്പില വീതം ഉപയോഗിക്കണം.

കാല് വിണ്ടു കീരിയാലും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പിലയും പച്ച മഞ്ഞളും രണ്ടു നേരം അരച്ച് പുരട്ടുക. രണ്ടു കഷ്ണം മഞ്ഞളിന് ഒരു തണ്ട് കറിവേപ്പില ഉപയോഗിച്ചാൽ മതി.

ഇതൊക്കെ നമ്മുടെ നാട്ടിൽ പണ്ട് മുതലേ ഉപയോഗിച്ച് കൊണ്ടിരുന്ന നാടൻ  ചികിത്സ രീതി ആണ്. ഇന്നുള്ള ആർക്കും ഇതിനെ കുറിച്ച് വലിയ അറിവില്ല. കറിവേപ്പില വീട്ടിൽ തന്നെ നട്ടു വളർത്തിയത്‌ ഉപയോഗിക്കണം.

ഒരു പുസ്തകത്തിൽ നിന്നും കിട്ടിയ അറിവ് ഇവിടെ പകർന്നു എന്ന് മാത്രം.






Saturday, 31 August 2013

ശ്രീ രാമ ഹനുമാൻ ക്ഷേത്രം.



കോട്ടയം പട്ടണത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ പടിഞ്ഞാറു മാറി കോട്ടയം മെഡിക്കൽ കോളേജ് ബൈ പാസ് റൂട്ടിൽ തിരുവാറ്റ യിൽ സ്ഥിതി ചെയ്യുന്ന പുണ്യ പുരാതനമായ ക്ഷേത്രമാണ് തിരുത്തികുളങ്ങര ശ്രീരാമ ഹനുമാൻ സ്വാമി ക്ഷേത്രം. ഭക്തവത്സലനായ ശ്രീരാമ സ്വാമിയും ശനി ദശാ ദോഷ പരിഹാരകനായ ശ്രീ ഹനുമാൻ സ്വാമിയും സർവ്വ അനുഗ്രഹ ഭാവത്തിൽ വിളങ്ങുന്ന ഈ ക്ഷേത്രം ഭക്ത ജനങൾക്ക് ആത്മീയ ഐശ്വര്യങ്ങൾ പ്രദാനം ചെയ്യുന്ന ഒരു പുണ്യ സ്ഥലമായി വിളങ്ങുന്നു.

പാണ്ഡവരുടെ വനവാസകാലത്ത് ധർമ്മപുത്രരുടെ നിർദേശ പ്രകാരം ദ്വ്മ്യ മഹർഷിയാൽ പ്രതിഷ്ടിക്കപെട്ട ധർമ്മ പ്രതീകമായ ശ്രീ രാമ ദേവന്റെ മഹനീയ വിഗ്രഹമാണ് ക്ഷേത്രത്തിൽ ഐശ്വര്യ പൂർണമായി വിളങ്ങുന്നത്. എന്നാൽ പിന്നീടു ദേവ പ്രശ്നവശാൽ ഹനുമാൻ സ്വാമിയുടെ സാന്നിദ്ധ്യവും ദ്രശ്യമാവുകയും ഉപദേവനായി ഹനുമാൻ സ്വാമിയേ പ്രതിഷ്ടിക്കുകയും ചെയ്തിട്ടുള്ളതാണ്‌. ഭക്തിയോടെ പ്രാർത്ഥിക്കുന്ന ഭക്തന്മാർക്ക് അഭിഷ്ട്ട വരധായകാനായി ഭഗവാൻ പ്രശോഭിക്കുന്നു.

പ്രധാന വഴിപാടുകൾ 

1. പുണർതം പൂജ

2. ഒരു ദിവസത്തെ പൂജ

3. ഗണപതി ഹോമം.

4. ഭഗവതി സേവ

5. പാൽ പായസം

6. വെറ്റില മാല

7. വട മാല

8. അന്ന ദാനം

ക്ഷേത്രത്തിലെ പ്രധാന പൂജകളും ദിവസങ്ങളും.

1. എല്ലാ മാസവും പുണർതം പൂജ

2. അന്ന ദാനം

3. ശ്രീ രാമ ജയന്തി

4. ഹനുമത് ജയന്തി

5. ശ്രീമത് ഭാഗവത സപ്താഹം

6. കർകിടക മാസാചരണം

7. മണ്ഡല മകരവിളക്ക്‌ മഹോത്സവം

ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളിൽ എടുത്ത ഫോട്ടോകൾ താഴെ കൊടുക്കുന്നു.







ക്ഷേത്രവുമായി ബന്ധപെടുന്നതിനു താഴെ വിലാസം കൊടുക്കുന്നു. 

The Secretary,
Thiruvatta Thiruthikulangara -
Sri Ramahanuman Kshethram -
Punarudharana Samithi,
Mariathuruthu P.O,
Kottayam.
Mob.9446091448, 9388891303

Account Number 67090385076 (SBT, CMS College Campus Branch,Kottayam. Code: 70484 



Thursday, 29 August 2013

വിഷ ചികിത്സയുടെ പാരമ്പര്യ പെരുമ.

പാരമ്പര്യമായി വിഷ ചികിത്സ നടത്തുന്ന ഇവരെ പറ്റി കൗമുദി പത്രത്തിൽ വന്ന വാർത്ത‍ ഒന്ന് വായിച്ചു നോക്കു. ഇതിൽ ഫോണ്‍ നമ്പറും ഉണ്ട്.



Monday, 19 August 2013

സിംഗപൂരിനെ കുറിച്ചുള്ള വാർത്ത‍

വികസനത്തിലും ശുചിത്വത്തിലും മുൻ പന്തിയിൽ നില്ക്കുന്ന സിംഗപൂർ രിനെ കുറിച്ച് കൌമുദിയിൽ വന്ന വാർത്ത‍ ഒന്ന് വായിച്ചു നോക്കു.1987 മുതൽ അവിടെ മെട്രോ റെയിൽ നിലവിൽ ഉണ്ട്. ഇപ്പോഴും വളരെ നല്ല രീതിയിൽ സർവീസ് നടത്തുന്നു.



ഇന്ത്യയിൽ വന്ന സായിപ്പിന് സംഭവിച്ച ദുരനുഭവം.

നമ്മുടെ ഇന്ത്യ കാണാൻ വന്ന ഒരു സായിപ്പിന്റെ ദുർഗതി  നോക്കണേ, മുംബൈ യിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയിൽ പൈസ അടങ്ങിയ ബാഗ്‌ മോഷണം പോയി. പാവം എന്തു ചെയ്യും വേറെ ഒരു രാജ്യത്തു വന്ന് ഇങ്ങനെ സംഭവിച്ചാൽ. ഈ വാർത്ത‍ കൌമുദി പത്രത്തിൽ വന്നതാണ്‌, ഒന്ന് വായിച്ചു അഭിപ്രായം പറയു....



Wednesday, 31 July 2013

കുമാരനല്ലൂർ അമ്മ


പ്രിയപ്പെട്ട കൂട്ടുകാരെ , ഇന്നിവിടെ ഞാൻ കൊടുക്കുന്ന ഫയൽ കുമാരനല്ലൂർ ദേവി യുടെ കഥ ആണ്. എങ്ങനെ ആണ് അമ്പലം അവിടെ ഉണ്ടായത് . ഇത് ഒരു പഴയ ബാലരമ അമർ ചിത്ര കഥ പുസ്തകമാണ്. ഈ  പുസ്തകം എന്റെ വീട്ടിൽ കുട്ടികൾക്ക് വായിക്കാൻ വേണ്ടി മേടിച്ചതാണ്. കുറച്ചു നാൾ കഴിയുമ്പോൾ നമ്മൾ തന്നെ അത് പേപ്പർ വിൽക്കുന്നവനു എടുത്തു കൊടുക്കും. അപ്പോൾ എനിക്ക് തോന്നി അത് സ്കാൻ ചെയ്തു സൂക്ഷിച്ചു വെക്കാം. അങ്ങനെ ആണ് ഇത് ഇവിടെ ചേർക്കുന്നത് .



























വായിച്ചതിനു ശേഷം അഭിപ്രായം എഴുതാൻ മറക്കരുത്.

കുമാരനല്ലൂർ അമ്മ 

Monday, 29 July 2013

വീര ജവാൻ മാരുടെ ഓര്മക്കായി ഒരു ഹ്രസ്വ ചിത്രം.


ഇന്ന് നമ്മുടെ വീടുകളിൽ രാത്രി സമയം മെഗാ സീരിയൽ കളുടെ ബഹളം ആണ്. അതിൽ കാണിക്കുന്നതോ വീട്ടിൽ കുടുംബ സമേതം കാണാൻ പറ്റാത്തതും വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ്. ഇതെല്ലാം കണ്ടു നാം നമ്മുടെ ചിന്തകളെ മലിമസമാക്കുകയാണ് . അതു പോലെ തന്നെ നമ്മുടെ നാടിനു വേണ്ടി ജീവൻ  വരെ ബലി കഴിച്ച ധീര ജവാൻ മാരെയും അവരുടെ കുടുംബ അംഗങ്ങളെയും പറ്റി ചിന്തിക്കാൻ പോലും നാം മറന്നു പോയി. ആ  വീര സൈനികരുടെ ഓർമ്മക്കായി ഒരു ഹ്രസ്വ ചിത്രം ഉടൻ വരുന്നു. അതിന്റെ ന്യൂസ്‌ കട്ടിംഗ് ആണ് താഴെ കൊടുക്കുന്നത്.






Monday, 25 March 2013

നിരക്ഷരൻ: കള്ളനോട്ടും ബാങ്കുകളും.

നിരക്ഷരൻ: കള്ളനോട്ടും ബാങ്കുകളും.: ക ള്ളനോട്ടുകൾ മറ്റ് ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നെനിക്കറിയില്ല. പക്ഷെ എനിക്കീ സാധനം ഒരുപാട് പ്രാവശ്യം സ്വര്യക്കേട് ഉണ്ടാക്കിയിട്ടുണ്ട്. ...