കറിവേപ്പിന്റെ ഔഷധ ഗുണത്തെ കുറിച്ച് വേണ്ടത്ര അറിവ് ഉള്ളവരല്ല നമ്മളിൽ പലരും. കറിവേപ്പില നിത്യേന ഉപയോഗിക്കുന്നു എങ്കിലും ഒരു സിദ്ധ ഔഷധം ആണ് കറിവേപ്പില എന്ന് പലർക്കും അറിയില്ല. കറിയിൽ ഇട്ടതിനു ശേഷം എടുത്തു കളയാൻ മാത്രമല്ല കറിവേപ്പില ഉപയോഗിക്കുന്നത്.
കറിവേപ്പില മോരിൽ അരച്ചു കലക്കി രാത്രി ആഹാരത്തിനു ശേഷം കുടിച്ചാൽ ദഹനകേട് മാറി കിട്ടും. 10 ഇല ഒരു ഗ്ലാസ് മോരിൽ.
ശരീര പുഷ്ടിക്കു ഒരു തണ്ട് കറിവേപ്പില 50 ഗ്രാം നെയ്യ് ചേർത്ത് കാച്ചി ദിവസേന രണ്ടു നേരം ഉപയോഗിക്കുക.
പൂച്ച കടിച്ചാലും കറിവേപ്പില ഉപയോഗിക്കാം. മഞ്ഞളും കറിവേപ്പിലയും അരച്ച് മൂന്ന് നേരം പുരട്ടുക.
അതിസാരം വന്നാൽ അരച്ച ഇലയിൽ കോഴി മുട്ട അടിച്ചു ചേർത്ത് രണ്ടു നേരം പച്ചക്കോ, പൊരിച്ചോ കഴിക്കുക. ഒരു മുട്ടയ്ക്ക് രണ്ടു തണ്ട് കറിവേപ്പില വീതം ഉപയോഗിക്കണം.
കാല് വിണ്ടു കീരിയാലും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പിലയും പച്ച മഞ്ഞളും രണ്ടു നേരം അരച്ച് പുരട്ടുക. രണ്ടു കഷ്ണം മഞ്ഞളിന് ഒരു തണ്ട് കറിവേപ്പില ഉപയോഗിച്ചാൽ മതി.
ഇതൊക്കെ നമ്മുടെ നാട്ടിൽ പണ്ട് മുതലേ ഉപയോഗിച്ച് കൊണ്ടിരുന്ന നാടൻ ചികിത്സ രീതി ആണ്. ഇന്നുള്ള ആർക്കും ഇതിനെ കുറിച്ച് വലിയ അറിവില്ല. കറിവേപ്പില വീട്ടിൽ തന്നെ നട്ടു വളർത്തിയത് ഉപയോഗിക്കണം.
ഒരു പുസ്തകത്തിൽ നിന്നും കിട്ടിയ അറിവ് ഇവിടെ പകർന്നു എന്ന് മാത്രം.
Hi Rajesh,
ReplyDeleteVery useful information.
Thanks for sharing. :-)
കരിവേപ്പില പ്രഷർ കുറക്കുമെന്നും കേട്ടിട്ടുണ്ട്....
ReplyDeleteഅറിവ് പകർന്നു തന്നതിനു നന്ദി.
thanks, ariel etta
ReplyDeletethanks vee kee
ReplyDeleteകറിവേപ്പിലയുടെ ഗുണഗണങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം...
ReplyDeleteആശംസകള്‍ ...
സംഗതി കൊള്ളാം നല്ല അറിവ് പക്ഷെ വിഷം അടിച്ച സാധനമാ വാങ്ങാൻ കിട്ടുന്നെ
ReplyDelete