Thursday, 26 November 2015

Saturday, 18 January 2014

എല്ലാ എ ടി എം ഇടപാടിനും ഫീസുമായി ബാങ്കുകൾ .



ഇനി മുതൽ എ ടി എം ഇടപാടിനു ചെലവ് ഏറും . എ ടി എം സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണു ഫീസ്‌ ഓരോ ഇടപാടിനും ചാർജ് ചെയ്യും എന്നാണ് ബാങ്കുകൾ പറയുന്നത്. എത്ര രൂപ ഈടാക്കും എന്ന് വ്യക്തമല്ല. നിലവിൽ സ്വന്തം ബാങ്ക് അക്കൗണ്ട്‌ എ ടി എം കളിൽ ഫീസ്‌ ഒന്നും തന്നെ ഇല്ല. മറ്റു ബാങ്ക് കളുടെ എ ടി എം ഇടപാട് നാണു ഫീസ്‌ ഏർപെടുത്തി ഇരിക്കുന്നത്. എന്നാലും പ്രതിമാസം അഞ്ചു ഇടപാട് വരെ സ്വജന്യമായി നടത്താമായിരുന്നു. അതിനും മാറ്റം വരാൻ പോകുന്നു.

ബാംഗ്ലൂർ രിൽ സ്ത്രീ ആക്രമിക്കപെട്ടതുകൊണ്ട് എല്ലാ എ ടി എം കളുടെയും സുരക്ഷ കൂട്ടുകയാണ്. അതു ജനങ്ങളുടെ കയ്യിൽ നിന്നും പിരിച്ചെടുക്കാനാണ് ബാങ്ക് കളുടെ ശ്രമം. പുതിയ നിയമ പ്രകാരം എല്ലാ എ ടി എം ലും സെക്യൂരിറ്റി യും സീ സീ ക്യാമറയും 24 മണിക്കൂർ ഉം വേണം എന്നാണ് പുതിയ നിയമം. അങ്ങനെ വരുമ്പോൾ രാജ്യത്തെ മുഴുവൻ എ ടി എം കളുടെയും ചെലവ് 350 കോടി മുതൽ 400 കോടി വരെ ആകും എന്നാണ് കണക്കു. അത് ബാങ്കുകളുടെ ലാഭ ക്ഷമതയെ കാര്യമായി ബാധിക്കും. എന്തായാലും ഇനി മുതൽ എ ടി എം ഇൽ  കയറിയാൽ ഓരോ ഇടപാടിനും ഏകദേശം 5 രൂപ മുതൽ 10 രൂപ വരെ ചെലവ് വരും. ജനങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്ന് കാണാം.



Tuesday, 31 December 2013

ഇന്ത്യ - സൗദി സംയുക്ത ഹെൽപ് ലൈൻ ഉടൻ നിലവിൽ വരുന്നു.


പുതിയ ഹെൽപ്  ലൈൻ വരുന്നു സൌദിയിൽ വീട്ടു ജോലിക്ക് പോകുന്നവരെ സഹായിക്കാൻ വേണ്ടിയാണ് ഇന്ത്യയും സൗദിയും സംയുക്തമായി കൈ കോർക്കുന്നത്. പ്രവാസി കാര്യ മന്ത്രി വയലാർ രവിയും സൗദി തൊഴിൽ മന്ത്രി അടൽ ബിൻ മുഹമ്മദ്‌ ഭാക്കെയുമാണ് ഈ കരാറിൽ ഒപ്പിടുന്നത്.

അവിടെ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ താമസം, വിസ, ആരോഗ്യം, തുടങ്ങിയവയുടെ മാനദണ്ഡം രണ്ടിന് തയാറാക്കും. തൊഴിൽ ദാതാവിനെ കുറിച്ചുള്ള എല്ലാ വിവരവും ഇന്ത്യയുമായി പങ്കുവെക്കുകയും ചെയ്യും.


Saturday, 21 December 2013

നമ്മുടെ പാവം കറിവേപ്പില.



കറിവേപ്പിന്റെ ഔഷധ ഗുണത്തെ കുറിച്ച് വേണ്ടത്ര അറിവ് ഉള്ളവരല്ല നമ്മളിൽ പലരും. കറിവേപ്പില നിത്യേന ഉപയോഗിക്കുന്നു എങ്കിലും ഒരു സിദ്ധ ഔഷധം ആണ് കറിവേപ്പില എന്ന് പലർക്കും അറിയില്ല. കറിയിൽ ഇട്ടതിനു ശേഷം എടുത്തു കളയാൻ മാത്രമല്ല കറിവേപ്പില ഉപയോഗിക്കുന്നത്.


കറിവേപ്പില മോരിൽ അരച്ചു കലക്കി രാത്രി ആഹാരത്തിനു ശേഷം കുടിച്ചാൽ ദഹനകേട്‌ മാറി കിട്ടും. 10 ഇല ഒരു ഗ്ലാസ്‌ മോരിൽ.

ശരീര പുഷ്ടിക്കു ഒരു തണ്ട് കറിവേപ്പില 50 ഗ്രാം നെയ്യ് ചേർത്ത് കാച്ചി ദിവസേന രണ്ടു നേരം ഉപയോഗിക്കുക.

പൂച്ച കടിച്ചാലും കറിവേപ്പില ഉപയോഗിക്കാം. മഞ്ഞളും കറിവേപ്പിലയും അരച്ച് മൂന്ന് നേരം പുരട്ടുക.

അതിസാരം വന്നാൽ അരച്ച ഇലയിൽ കോഴി മുട്ട അടിച്ചു ചേർത്ത് രണ്ടു നേരം പച്ചക്കോ, പൊരിച്ചോ കഴിക്കുക. ഒരു മുട്ടയ്ക്ക് രണ്ടു തണ്ട് കറിവേപ്പില വീതം ഉപയോഗിക്കണം.

കാല് വിണ്ടു കീരിയാലും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പിലയും പച്ച മഞ്ഞളും രണ്ടു നേരം അരച്ച് പുരട്ടുക. രണ്ടു കഷ്ണം മഞ്ഞളിന് ഒരു തണ്ട് കറിവേപ്പില ഉപയോഗിച്ചാൽ മതി.

ഇതൊക്കെ നമ്മുടെ നാട്ടിൽ പണ്ട് മുതലേ ഉപയോഗിച്ച് കൊണ്ടിരുന്ന നാടൻ  ചികിത്സ രീതി ആണ്. ഇന്നുള്ള ആർക്കും ഇതിനെ കുറിച്ച് വലിയ അറിവില്ല. കറിവേപ്പില വീട്ടിൽ തന്നെ നട്ടു വളർത്തിയത്‌ ഉപയോഗിക്കണം.

ഒരു പുസ്തകത്തിൽ നിന്നും കിട്ടിയ അറിവ് ഇവിടെ പകർന്നു എന്ന് മാത്രം.