Saturday, 18 January 2014

എല്ലാ എ ടി എം ഇടപാടിനും ഫീസുമായി ബാങ്കുകൾ .



ഇനി മുതൽ എ ടി എം ഇടപാടിനു ചെലവ് ഏറും . എ ടി എം സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണു ഫീസ്‌ ഓരോ ഇടപാടിനും ചാർജ് ചെയ്യും എന്നാണ് ബാങ്കുകൾ പറയുന്നത്. എത്ര രൂപ ഈടാക്കും എന്ന് വ്യക്തമല്ല. നിലവിൽ സ്വന്തം ബാങ്ക് അക്കൗണ്ട്‌ എ ടി എം കളിൽ ഫീസ്‌ ഒന്നും തന്നെ ഇല്ല. മറ്റു ബാങ്ക് കളുടെ എ ടി എം ഇടപാട് നാണു ഫീസ്‌ ഏർപെടുത്തി ഇരിക്കുന്നത്. എന്നാലും പ്രതിമാസം അഞ്ചു ഇടപാട് വരെ സ്വജന്യമായി നടത്താമായിരുന്നു. അതിനും മാറ്റം വരാൻ പോകുന്നു.

ബാംഗ്ലൂർ രിൽ സ്ത്രീ ആക്രമിക്കപെട്ടതുകൊണ്ട് എല്ലാ എ ടി എം കളുടെയും സുരക്ഷ കൂട്ടുകയാണ്. അതു ജനങ്ങളുടെ കയ്യിൽ നിന്നും പിരിച്ചെടുക്കാനാണ് ബാങ്ക് കളുടെ ശ്രമം. പുതിയ നിയമ പ്രകാരം എല്ലാ എ ടി എം ലും സെക്യൂരിറ്റി യും സീ സീ ക്യാമറയും 24 മണിക്കൂർ ഉം വേണം എന്നാണ് പുതിയ നിയമം. അങ്ങനെ വരുമ്പോൾ രാജ്യത്തെ മുഴുവൻ എ ടി എം കളുടെയും ചെലവ് 350 കോടി മുതൽ 400 കോടി വരെ ആകും എന്നാണ് കണക്കു. അത് ബാങ്കുകളുടെ ലാഭ ക്ഷമതയെ കാര്യമായി ബാധിക്കും. എന്തായാലും ഇനി മുതൽ എ ടി എം ഇൽ  കയറിയാൽ ഓരോ ഇടപാടിനും ഏകദേശം 5 രൂപ മുതൽ 10 രൂപ വരെ ചെലവ് വരും. ജനങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്ന് കാണാം.



1 comment:

  1. നമ്മൾക്ക് പുറത്തിറങ്ങുന്നതിനും സുരക്ഷിതമായി തിരിച്ചു വരുന്നതിനും ഒക്കെ ഫീസു വരുമോ...? ഏടീമ്മിനകത്തു മാത്രമല്ല നാട്ടിലും ഇല്ലല്ലൊ അതൊന്നും....!

    ReplyDelete