Thursday, 26 November 2015

Saturday, 18 January 2014

എല്ലാ എ ടി എം ഇടപാടിനും ഫീസുമായി ബാങ്കുകൾ .



ഇനി മുതൽ എ ടി എം ഇടപാടിനു ചെലവ് ഏറും . എ ടി എം സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണു ഫീസ്‌ ഓരോ ഇടപാടിനും ചാർജ് ചെയ്യും എന്നാണ് ബാങ്കുകൾ പറയുന്നത്. എത്ര രൂപ ഈടാക്കും എന്ന് വ്യക്തമല്ല. നിലവിൽ സ്വന്തം ബാങ്ക് അക്കൗണ്ട്‌ എ ടി എം കളിൽ ഫീസ്‌ ഒന്നും തന്നെ ഇല്ല. മറ്റു ബാങ്ക് കളുടെ എ ടി എം ഇടപാട് നാണു ഫീസ്‌ ഏർപെടുത്തി ഇരിക്കുന്നത്. എന്നാലും പ്രതിമാസം അഞ്ചു ഇടപാട് വരെ സ്വജന്യമായി നടത്താമായിരുന്നു. അതിനും മാറ്റം വരാൻ പോകുന്നു.

ബാംഗ്ലൂർ രിൽ സ്ത്രീ ആക്രമിക്കപെട്ടതുകൊണ്ട് എല്ലാ എ ടി എം കളുടെയും സുരക്ഷ കൂട്ടുകയാണ്. അതു ജനങ്ങളുടെ കയ്യിൽ നിന്നും പിരിച്ചെടുക്കാനാണ് ബാങ്ക് കളുടെ ശ്രമം. പുതിയ നിയമ പ്രകാരം എല്ലാ എ ടി എം ലും സെക്യൂരിറ്റി യും സീ സീ ക്യാമറയും 24 മണിക്കൂർ ഉം വേണം എന്നാണ് പുതിയ നിയമം. അങ്ങനെ വരുമ്പോൾ രാജ്യത്തെ മുഴുവൻ എ ടി എം കളുടെയും ചെലവ് 350 കോടി മുതൽ 400 കോടി വരെ ആകും എന്നാണ് കണക്കു. അത് ബാങ്കുകളുടെ ലാഭ ക്ഷമതയെ കാര്യമായി ബാധിക്കും. എന്തായാലും ഇനി മുതൽ എ ടി എം ഇൽ  കയറിയാൽ ഓരോ ഇടപാടിനും ഏകദേശം 5 രൂപ മുതൽ 10 രൂപ വരെ ചെലവ് വരും. ജനങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്ന് കാണാം.



Tuesday, 31 December 2013

ഇന്ത്യ - സൗദി സംയുക്ത ഹെൽപ് ലൈൻ ഉടൻ നിലവിൽ വരുന്നു.


പുതിയ ഹെൽപ്  ലൈൻ വരുന്നു സൌദിയിൽ വീട്ടു ജോലിക്ക് പോകുന്നവരെ സഹായിക്കാൻ വേണ്ടിയാണ് ഇന്ത്യയും സൗദിയും സംയുക്തമായി കൈ കോർക്കുന്നത്. പ്രവാസി കാര്യ മന്ത്രി വയലാർ രവിയും സൗദി തൊഴിൽ മന്ത്രി അടൽ ബിൻ മുഹമ്മദ്‌ ഭാക്കെയുമാണ് ഈ കരാറിൽ ഒപ്പിടുന്നത്.

അവിടെ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ താമസം, വിസ, ആരോഗ്യം, തുടങ്ങിയവയുടെ മാനദണ്ഡം രണ്ടിന് തയാറാക്കും. തൊഴിൽ ദാതാവിനെ കുറിച്ചുള്ള എല്ലാ വിവരവും ഇന്ത്യയുമായി പങ്കുവെക്കുകയും ചെയ്യും.


Saturday, 21 December 2013

നമ്മുടെ പാവം കറിവേപ്പില.



കറിവേപ്പിന്റെ ഔഷധ ഗുണത്തെ കുറിച്ച് വേണ്ടത്ര അറിവ് ഉള്ളവരല്ല നമ്മളിൽ പലരും. കറിവേപ്പില നിത്യേന ഉപയോഗിക്കുന്നു എങ്കിലും ഒരു സിദ്ധ ഔഷധം ആണ് കറിവേപ്പില എന്ന് പലർക്കും അറിയില്ല. കറിയിൽ ഇട്ടതിനു ശേഷം എടുത്തു കളയാൻ മാത്രമല്ല കറിവേപ്പില ഉപയോഗിക്കുന്നത്.


കറിവേപ്പില മോരിൽ അരച്ചു കലക്കി രാത്രി ആഹാരത്തിനു ശേഷം കുടിച്ചാൽ ദഹനകേട്‌ മാറി കിട്ടും. 10 ഇല ഒരു ഗ്ലാസ്‌ മോരിൽ.

ശരീര പുഷ്ടിക്കു ഒരു തണ്ട് കറിവേപ്പില 50 ഗ്രാം നെയ്യ് ചേർത്ത് കാച്ചി ദിവസേന രണ്ടു നേരം ഉപയോഗിക്കുക.

പൂച്ച കടിച്ചാലും കറിവേപ്പില ഉപയോഗിക്കാം. മഞ്ഞളും കറിവേപ്പിലയും അരച്ച് മൂന്ന് നേരം പുരട്ടുക.

അതിസാരം വന്നാൽ അരച്ച ഇലയിൽ കോഴി മുട്ട അടിച്ചു ചേർത്ത് രണ്ടു നേരം പച്ചക്കോ, പൊരിച്ചോ കഴിക്കുക. ഒരു മുട്ടയ്ക്ക് രണ്ടു തണ്ട് കറിവേപ്പില വീതം ഉപയോഗിക്കണം.

കാല് വിണ്ടു കീരിയാലും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പിലയും പച്ച മഞ്ഞളും രണ്ടു നേരം അരച്ച് പുരട്ടുക. രണ്ടു കഷ്ണം മഞ്ഞളിന് ഒരു തണ്ട് കറിവേപ്പില ഉപയോഗിച്ചാൽ മതി.

ഇതൊക്കെ നമ്മുടെ നാട്ടിൽ പണ്ട് മുതലേ ഉപയോഗിച്ച് കൊണ്ടിരുന്ന നാടൻ  ചികിത്സ രീതി ആണ്. ഇന്നുള്ള ആർക്കും ഇതിനെ കുറിച്ച് വലിയ അറിവില്ല. കറിവേപ്പില വീട്ടിൽ തന്നെ നട്ടു വളർത്തിയത്‌ ഉപയോഗിക്കണം.

ഒരു പുസ്തകത്തിൽ നിന്നും കിട്ടിയ അറിവ് ഇവിടെ പകർന്നു എന്ന് മാത്രം.






Saturday, 31 August 2013

ശ്രീ രാമ ഹനുമാൻ ക്ഷേത്രം.



കോട്ടയം പട്ടണത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ പടിഞ്ഞാറു മാറി കോട്ടയം മെഡിക്കൽ കോളേജ് ബൈ പാസ് റൂട്ടിൽ തിരുവാറ്റ യിൽ സ്ഥിതി ചെയ്യുന്ന പുണ്യ പുരാതനമായ ക്ഷേത്രമാണ് തിരുത്തികുളങ്ങര ശ്രീരാമ ഹനുമാൻ സ്വാമി ക്ഷേത്രം. ഭക്തവത്സലനായ ശ്രീരാമ സ്വാമിയും ശനി ദശാ ദോഷ പരിഹാരകനായ ശ്രീ ഹനുമാൻ സ്വാമിയും സർവ്വ അനുഗ്രഹ ഭാവത്തിൽ വിളങ്ങുന്ന ഈ ക്ഷേത്രം ഭക്ത ജനങൾക്ക് ആത്മീയ ഐശ്വര്യങ്ങൾ പ്രദാനം ചെയ്യുന്ന ഒരു പുണ്യ സ്ഥലമായി വിളങ്ങുന്നു.

പാണ്ഡവരുടെ വനവാസകാലത്ത് ധർമ്മപുത്രരുടെ നിർദേശ പ്രകാരം ദ്വ്മ്യ മഹർഷിയാൽ പ്രതിഷ്ടിക്കപെട്ട ധർമ്മ പ്രതീകമായ ശ്രീ രാമ ദേവന്റെ മഹനീയ വിഗ്രഹമാണ് ക്ഷേത്രത്തിൽ ഐശ്വര്യ പൂർണമായി വിളങ്ങുന്നത്. എന്നാൽ പിന്നീടു ദേവ പ്രശ്നവശാൽ ഹനുമാൻ സ്വാമിയുടെ സാന്നിദ്ധ്യവും ദ്രശ്യമാവുകയും ഉപദേവനായി ഹനുമാൻ സ്വാമിയേ പ്രതിഷ്ടിക്കുകയും ചെയ്തിട്ടുള്ളതാണ്‌. ഭക്തിയോടെ പ്രാർത്ഥിക്കുന്ന ഭക്തന്മാർക്ക് അഭിഷ്ട്ട വരധായകാനായി ഭഗവാൻ പ്രശോഭിക്കുന്നു.

പ്രധാന വഴിപാടുകൾ 

1. പുണർതം പൂജ

2. ഒരു ദിവസത്തെ പൂജ

3. ഗണപതി ഹോമം.

4. ഭഗവതി സേവ

5. പാൽ പായസം

6. വെറ്റില മാല

7. വട മാല

8. അന്ന ദാനം

ക്ഷേത്രത്തിലെ പ്രധാന പൂജകളും ദിവസങ്ങളും.

1. എല്ലാ മാസവും പുണർതം പൂജ

2. അന്ന ദാനം

3. ശ്രീ രാമ ജയന്തി

4. ഹനുമത് ജയന്തി

5. ശ്രീമത് ഭാഗവത സപ്താഹം

6. കർകിടക മാസാചരണം

7. മണ്ഡല മകരവിളക്ക്‌ മഹോത്സവം

ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളിൽ എടുത്ത ഫോട്ടോകൾ താഴെ കൊടുക്കുന്നു.







ക്ഷേത്രവുമായി ബന്ധപെടുന്നതിനു താഴെ വിലാസം കൊടുക്കുന്നു. 

The Secretary,
Thiruvatta Thiruthikulangara -
Sri Ramahanuman Kshethram -
Punarudharana Samithi,
Mariathuruthu P.O,
Kottayam.
Mob.9446091448, 9388891303

Account Number 67090385076 (SBT, CMS College Campus Branch,Kottayam. Code: 70484 



Thursday, 29 August 2013

വിഷ ചികിത്സയുടെ പാരമ്പര്യ പെരുമ.

പാരമ്പര്യമായി വിഷ ചികിത്സ നടത്തുന്ന ഇവരെ പറ്റി കൗമുദി പത്രത്തിൽ വന്ന വാർത്ത‍ ഒന്ന് വായിച്ചു നോക്കു. ഇതിൽ ഫോണ്‍ നമ്പറും ഉണ്ട്.



Monday, 19 August 2013

സിംഗപൂരിനെ കുറിച്ചുള്ള വാർത്ത‍

വികസനത്തിലും ശുചിത്വത്തിലും മുൻ പന്തിയിൽ നില്ക്കുന്ന സിംഗപൂർ രിനെ കുറിച്ച് കൌമുദിയിൽ വന്ന വാർത്ത‍ ഒന്ന് വായിച്ചു നോക്കു.1987 മുതൽ അവിടെ മെട്രോ റെയിൽ നിലവിൽ ഉണ്ട്. ഇപ്പോഴും വളരെ നല്ല രീതിയിൽ സർവീസ് നടത്തുന്നു.



ഇന്ത്യയിൽ വന്ന സായിപ്പിന് സംഭവിച്ച ദുരനുഭവം.

നമ്മുടെ ഇന്ത്യ കാണാൻ വന്ന ഒരു സായിപ്പിന്റെ ദുർഗതി  നോക്കണേ, മുംബൈ യിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയിൽ പൈസ അടങ്ങിയ ബാഗ്‌ മോഷണം പോയി. പാവം എന്തു ചെയ്യും വേറെ ഒരു രാജ്യത്തു വന്ന് ഇങ്ങനെ സംഭവിച്ചാൽ. ഈ വാർത്ത‍ കൌമുദി പത്രത്തിൽ വന്നതാണ്‌, ഒന്ന് വായിച്ചു അഭിപ്രായം പറയു....